2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കി മന്ത്രിസഭ. സംസ്ഥാനത്തെ പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്‌ള്‍ ഇന്‍സ്‌ട്രുമെന്‍റ് ആക്‌ട് പ്രകാരമുള്ള അവധികളും ഉള്‍പ്പെടുന്നതാണ് പട്ടിക. പുറത്തിറക്കിയ പട്ടികയില്‍ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങള്‍ ഞായറാഴ്‌ചയാണ് വരുന്നത്.
റിപ്പബ്ലിക് ദിനം, നാലാം ഓണം, മുഹറം, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി എന്നീ അവധികളാണ് ഞായറാഴ്‌ച വരുന്നത്. മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. അടുത്ത വര്‍ഷം ഏറ്റവും കൂടുതല്‍ അവധികള്‍ ഉള്ളത് സെപ്‌റ്റംബര്‍ മാസത്തിലാണ്. ഓണം ഉള്‍പ്പെടെയുള്ള അവധികളാണ് സെപ്‌റ്റംബറില്‍ ലഭിക്കുക.
അതേസമയം ഗാന്ധി ജയന്തിയും വിജയ ദശമിയും ഒരു ദിവസമാണ്. മാത്രമല്ല ഡോ. ബിആര്‍ അംബേദ്‌കര്‍ ജയന്തിയും വിഷുവും ഒരു ദിവസമാണ്. സംസ്ഥാനത്തെ മുഴുവന്‍ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല യൂണിറ്റുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധികള്‍ ബാധകമാണ്.
അവധി ദിനങ്ങള്‍ ഇതെല്ലാം:
- 2025 ജനുവരി
മന്നം ജയന്തി | 02-01-2025 | വ്യാഴം
- 2025 ഫെബ്രുവരി
മഹാശിവരാത്രി | 26-02-2025 | ബുധന്‍
- 2025 മാർച്ച്
ഈദുൽ ഫിത്വര്‍ (റമദാൻ) |31-03-2025 | തിങ്കള്‍
- ഏപ്രിൽ 2025
വിഷു/ഡോ. ബിആർ അംബേദ്‌കർ ജയന്തി |14-04-2025 |തിങ്കള്‍
പെസഹ വ്യാഴം |17-04-2025 | വ്യാഴം
ദുഃഖവെള്ളി |18-04-2025 | വെള്ളി
- മെയ് 2025
മെയ് ദിനം |01-05-2025 | വ്യാഴം
- ജൂൺ 2025
ഈദുൽ അദ്ഹ (ബക്രീദ്) |06-06-2025 | വെള്ളി
- ജൂലൈ 2025
കർക്കടക വാവ് |24-07-2025 |വ്യാഴം
- ഓഗസ്റ്റ് 2025
സ്വാതന്ത്ര്യ ദിനം | 15-08-2025 | വെള്ളി
അയ്യങ്കാളി ജയന്തി | 28-08-2025 | വ്യാഴം
- സെപ്റ്റംബർ 2025
ആദ്യ ഓണം |04-09-2025 | വ്യാഴം
തിരുവോണം/മീലാദ്-ഇ-ഷെരീഫ് (മുഹമ്മദ് നബിയുടെ ജന്മദിനം) |05-09-2025 | വെള്ളി
മൂന്നാം ഓണം |06-09-2025 | ശനി
- ഒക്‌ടോബർ 2025
മഹാനവമി |01-10-2025 | ബുധന്‍
വിജയദശമി/ഗാന്ധി ജയന്തി |02-10-2025 | വ്യാഴം
ദീപാവലി |20-10-2025 | തിങ്കള്‍
- ഡിസംബർ 2025
ക്രിസ്‌മസ് |25-12-2025 | വ്യാഴം
ഞായറാഴ്‌ചകളിൽ വരുന്ന അവധി ദിനങ്ങൾ:
റിപ്പബ്ലിക് ദിനം |26-01-2025
ഈസ്റ്റർ |20-04-2025
മുഹറം |06-07-2025
നാലാം ഓണം/ശ്രീനാരായണ ഗുരു ജയന്തി |07-09-2025
ശ്രീകൃഷ്‌ണ ജയന്തി |14-09-2025
ശ്രീനാരായണ ഗുരു സമാധി |21-09-2025
നിയന്ത്രിത അവധി ദിനങ്ങൾ:
അയ്യാ വൈകുണ്ഡ സ്വാമി ജയന്തി |04-03-2025 | ചൊവ്വ
ആവണി അവിട്ടം |09-08-2025 | ശനി
വിശ്വകർമ ദിനം |17-09-2025 | ബുധന്‍
നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്‌ട് പ്രകാരമുള്ള അവധി ദിനങ്ങൾ:
നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്‌ട് പ്രകാരം പ്രഖ്യാപിച്ച അവധികൾ സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും ഇൻഷുറൻസ്, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്കും മാത്രമെ ബാധകമാകൂ.
1.മഹാശിവരാത്രി | 26-02-2025 | ബുധന്‍
2.ഈദുൽ ഫിത്വർ (റമദാൻ) | 31-03-2025 | തിങ്കള്‍
3.വാണിജ്യ, സഹകരണ ബാങ്കുകളുടെ അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ് | 01-04-2025 | ചൊവ്വ.
4. വിഷു/ഡോ.ബിആർ അംബേദ്‌കർ ജയന്തി |14-04-2025 | തിങ്കള്‍
5. ദുഃഖവെള്ളി |18-04-2025 | വെള്ളി
6. മെയ് ദിനം | 01-05-2025 | വ്യാഴം
7. ഈദുൽ അദ്ഹ (ബക്രീദ്) |06-06-2025 | വെള്ളി
8. സ്വാതന്ത്ര്യ ദിനം |15-08-2025 | വെള്ളി
9. ഒന്നാം ഓണം |04-09-2025 | വ്യാഴം
10. തിരുവോണം/മീലാദ്-ഇ-ഷെരീഫ് | 05-09-2025 | വെള്ളി
11. മഹാനവമി | 01-10-2025 | ബുധന്‍
12. വിജയദശമി/ഗാന്ധി ജയന്തി | 02-10-2025 | വ്യാഴം
13. ദീപാവലി |20-10-2025 | തിങ്കള്‍
14. ക്രിസ്‌മസ് |25-12-2025 | വ്യാഴം
റിപ്പബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ (ഏപ്രിൽ 20), ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 7), ശ്രീനാരായണ ഗുരു സമാധി (സെപ്റ്റംബർ 21) എന്നിവ ഞായറാഴ്‌ചകളിൽ വരുന്നതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്‌ചകളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകൾ ഈ ദിവസങ്ങളിൽ അവധി ആചരിക്കേണ്ടതാണ്. ഈദ്-ഉൽ ഫിത്തർ, ഈദ്-ഉൽ അദ്ഹ, മീലാദ്-ഇ-ഷെരീഫ് എന്നീ ദിവസങ്ങൾ മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് മാറിയേക്കാം.
Kerala Public Holidays 2025
This page contains a calendar of all 2025 public holidays for Kerala. These dates may be modified as official changes are announced, so please check back regularly for updates.
Date Day Holiday
26 Jan Sun Republic Day
26 Feb Wed Maha Shivaratri
31 Mar Mon Idul Fitr
14 Apr Mon Dr Ambedkar Jayanti
14 Apr Mon Vishu
18 Apr Fri Good Friday
20 Apr Sun Easter Sunday
1 May Thu May Day
6 Jun Fri Bakrid / Eid al Adha
15 Aug Fri Independence Day
4 Sep Thu First Onam
5 Sep Fri Thiruvonam
5 Sep Fri Eid e Milad
7 Sep Sun Sree Narayana Guru Jayanti
21 Sep Sun Sree Narayana Guru Samadhi
1 Oct Wed Maha Navami
2 Oct Thu Vijaya Dashami
2 Oct Thu Gandhi Jayanti
20 Oct Mon Diwali
25 Dec Thu Christmas Day
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !