സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭയില്‍ പാസാക്കി. രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്.
സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ആശങ്കയുണ്ടെങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നും കാര്യം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലയിലുള്ള സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണം. ആര്‍ക്കും സര്‍വകലാശാലകള്‍ ആരംഭിക്കാമെന്ന സ്ഥിതി ഒഴിവാക്കണം. കോര്‍പ്പറേറ്റ് ഏജന്‍സികള്‍ക്ക് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അവസരം നല്‍കണം. ഇത്തരത്തിലുള്ള ഏജന്‍സികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ പങ്കുവഹിച്ചവരാണെന്നും വിഡി സതീശന്‍ പറഞ്ഞു.
Content Summary: Legislative Assembly passes private university bill
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !