വളാഞ്ചേരി : ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികം, പാർപ്പിടം തുടങ്ങിയ സമഗ്ര മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ് ബജറ്റ് അവതരിപ്പിച്ചു.
692522225 രൂപ വരവും 66199095 രൂപ ചെലവും രൂപ 3053130 നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. ദൂരഹിത ഭവന രഹിതർക്ക് സ്ഥലം വാങ്ങുന്നതിന് 3 കോടി, സ്മാർട്ട് അംഗനവാടികൾക്കായി 1 കോടി, പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികൾക്കായി 1.8 കോടി, യൂനാനി ഡിസ്പെൻസറിക്ക് 15 ലക്ഷം,സോളാർ മിനിമാസ്റ്റ് ലൈറ്റ് പദ്ധതി 30 ലഷം, പാലിയേറ്റീവ് കെയറിൻ്റെ പ്രവർത്തനങ്ങൾക്ക് 80 ലക്ഷം, ഭിന്നശേഷി ഉന്നമനത്തിനായി 40 ലക്ഷം, കർഷകർക്കൊപ്പം പദ്ധതിക്കായി 60 ലക്ഷം, മിനിമാസ്റ്റ് ലൈറ്റ് 10 ലക്ഷം, ആശവർക്കർമാർക്ക് പ്രതിമാസo 1000 രൂപ ഇൻസെൻ്റീവ്, ഓപ്പൺ ജിം പദ്ധതി ക്ക് 25 ലക്ഷം, സ്കൂളുകളിൽ ശുചിമുറി 82 ലക്ഷം, ഗാർഹിക കമ്പോസ്റ്റ് യൂണിറ്റ് 30 ലക്ഷം, കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂളിന് ആധുനിക രീതിയിലുള്ള കെട്ടിടം 50 ലക്ഷം, അതിദരിദ്രർക്ക് സ്ഥലവും വീടും 50 ലക്ഷം, വയോജനങ്ങൾക്ക് കട്ടിലും ബെഡും 20 ലക്ഷം, മൃഗസംരക്ഷണം, ക്ഷീരവികസനം 50 ലക്ഷം, വയോജനങ്ങൾക്ക് ഗ്ലൂക്കോ മീറ്ററിന് 10 ലക്ഷം, വലയോജനങ്ങൾക്ക് ചികിത്സക്കും മരുന്നിനുമായി 10 ലക്ഷം, വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിമുക്ത പദ്ധതി, അഗതികൾക്കും അശരണർക്കും അഭയകേന്ദ്രം, ഭിന്നശേഷിക്കാർക്ക് അഡ്വാൻസ്ഡ് ഇൻസ്റ്റിട്ട്യൂഷൻ,പാതയോര ശുചിമുറി നിർമ്മാണം, പറളിപ്പാടം നടപ്പാത രണ്ടാംഘട്ടം, ഈസി കിച്ചൺ,ഫലവൃക്ഷ തൈകൾ വിതരണം, പ്രവാസികൾക്ക് മൊബൈൽ റെസ്റ്റോറൻ്റ്, പ്രവാസികൾക്ക് സ്വായം തൊഴിൽ, പന്നിശല്യം തടയുന്നതിന് വേണ്ടി കർഷകർക്ക് സൗരവേലി, വനിതകൾക്ക് ഫുഡ് പ്രോസസിംഗ് യൂണിറ്റ് പദ്ധതി, കിടപ്പ് രോഗികൾക്ക് മൊബൈൽ ലാബ് ടെസ്റ്റ്, എല്ലാ സ്കൂളിനും മൈക്ക് സെറ്റ്, യൂത്ത് ക്ലബ്ബുകൾക്ക് പോർട്ടബ്ൾ മൈക്ക് സെറ്റ്, യാത്രക്കാർക്ക് കുടി വെള്ളം പദ്ധതികായി ടൗണിൽ വാട്ടർ കിയോക്സ്ക് തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ ഫണ്ട് നീക്കിവെച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ഷൈലേഷ്, നഗരസഭ സെക്രട്ടറി എച്ച്.സീന, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ ,മൂർക്കത്ത് മുസ്തഫ, സഫീർ ഷാ, വാർഡ് കൗൺസിലർമാർ, നിർവഹണ ഉദ്യോഗസ്ഥർ,പ്രസ്സ്& മീഡിയ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !