ഇന്ന് പവന് 760 രൂപയുടെ വർധന; സ്വർണവില വീണ്ടും 70,000 കടന്നു..

0
AI generated Image

സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 760  രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000  കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്. 

കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107  രൂപയാണ്. 

അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. 3300 ഡോളർ കടന്ന് മുന്നോട്ടു നീങ്ങിയാൽ 3500 ഡോളർ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില വർദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. 

ഏപ്രിലിലെ  സ്വർണ വില ഒറ്റനോട്ടത്തിൽ

ഏപ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില  68,080 രൂപ
ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രിൽ 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില  68,480 രൂപ
ഏപ്രിൽ 4 - ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രിൽ 5 - ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രിൽ 6 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രിൽ 7 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രിൽ 8 -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രിൽ 9 -  ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില  66,320 രൂപ
ഏപ്രിൽ 10 -  ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു.  വിപണി വില  68,480 രൂപ
ഏപ്രിൽ 11 -  ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു.  വിപണി വില  69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന്  200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ
ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന്  760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ

Content Summary: Today, the price of Pawan increased by Rs. 760; Gold price crossed Rs. 70,000 again.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !