വളാഞ്ചേരിയിലെ ജനകീയ ആയുർവേദ ഡോക്ടർ ചങ്ങമ്പള്ളി അബ്ദുൽ റഹീം ഗുരുക്കൾ എന്ന ബാവ (72) നിര്യാതനായി. കാട്ടിപ്പരുത്തി ചങ്ങമ്പള്ളി നഴ്സിംഗ് ഹോം ചീഫ് ഫിസിഷ്യനായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.
വളാഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ്, കാട്ടിപ്പരുത്തി മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിരവധി പദവികൾ വഹിച്ചിരുന്നു. വളാഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്യമായിരുന്നു.
പരേതനായ ചങ്ങമ്പള്ളി ആലികുട്ടി ഗുരുക്കളാണ് പിതാവ്. അന്തരിച്ച മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് അബു യൂസഫ് ഗുരുക്കളുടെ സഹോദരനാണ്. മറിയാമ്മുവാണ് ഭാര്യ. ആസിഫ് അലി, അൻസാർ അലി, അനസ് അലി, അസ്മാബി എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് കാട്ടിപ്പരുത്തി ജുമാ മസ്ജിദിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Changampally Abdul Rahim Gurukal passes away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !