കരിപ്പൂർ|വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരി വേട്ട. 40 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ എയർ കസ്റ്റംസിൻ്റെ പിടിയിലായി. 34 കിലോ ഹൈബ്രിഡ് കഞ്ചാവും മിഠായിയിലും ബിസ്കറ്റിലും കലർത്തിയ എംഡിഎംഎയുമാണ് ഇവരിൽ നിന്നും പിടികൂടിയത്. തായ്‌ലാൻഡിൽ നിന്നും വന്ന എയർ ഏഷ്യ വിമാനയാത്രക്കാരായ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂർ സ്വദേശി കവിത രാജേഷ് കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരിൽ നിന്നാണ് ലഹരി പിടിയിലായത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോ തൂക്കം വരുന്ന തായ്ലാൻഡ് നിർമിത ചോക്ലേറ്റ്, കേക്ക് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് പിടിച്ചെടുത്തത്. എയർ കസ്റ്റംസ്, എയർ ഇൻ്റലിജൻസ് യൂണിറ്റുകളാണ് പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ വിപണനം ചെയ്യാൻ ലക്ഷ്യമാക്കിയാണ് ഇവ എത്തിച്ചത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിവസവമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞദിവസം 18 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Summary: MDMA mixed in sweets and biscuits; Drug bust again at Karipur airport
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !