നെഹ്റു യുവ കേന്ദ്രയുടെ പേര് ഇനി മുതൽ 'മേര യുവ ഭാരത്'

0

കേന്ദ്ര യുവജന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര സംഘതനിന്റെ (എൻവൈകെഎസ്) പേര് മാറ്റം നിലവിൽ വന്നു. മേര യുവ ഭാരത് എന്നാണ് പുതിയ പേര്. അരനൂറ്റാണ്ട് മുൻപ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് യുവ കേന്ദ്ര സ്ഥാപിച്ചത്. പേര് മാറ്റിയതായി കോഡിനേറ്റർമാർക്കു അറിയിപ്പ് ലഭിച്ചു.

എൻ‌വൈകെ വെബ്സൈറ്റിൽ ഇപ്പോൾ മേരായുവഭാരത് എന്ന് ഹിന്ദിയിലും മൈ ഭാരത് എന്ന് ഇം​ഗ്ലീഷിലുമാണ് രേഖപ്പെടുത്തിയത്. ലോ​ഗോയും മാറിയിട്ടുണ്ട്.

2023 ഡിസംബറിൽ പേരുമാറ്റം പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് പ്രാബല്യത്തിലായത്. 2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈ ഭാരത് എന്ന പോർട്ടൽ തുടങ്ങിയിരുന്നു. അന്നു മുതൽ എൻവൈകെഎസിന്റെ എല്ലാ പരിപാടികളും ഈ പോർട്ടൽ വഴിയാണ് നടന്നിരുന്നത്.

1972ലാണ് ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നായ നെഹ്റു യുവ കേന്ദ്ര സംഘതൻ സ്ഥാപിച്ചത്. രാഷ്ട്ര നിർമാണത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

Content Summary: Nehru Yuva Kendra is now called 'Mera Yuva Bharat'

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !