കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീല്‍(43) ആണ് മരിച്ചത്.
തളീക്കര കഞ്ഞിരോളിയില്‍ ഇന്ന് രാവിലെയാണ് അപകടം. തൊട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന നബീല്‍ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയിരുന്നുവെന്നാണ് വിവരം.
തലശേരി-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവരാഗം ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നബീല്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
അതേസമയം, റോഡരികില്‍ അപകടകരമാം വിധമുള്ള മരമാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഞ്ഞിരോളി- കുറ്റ്യാടി റോഡ് ഉപരോധിച്ചു.
Content Summary: Youth dies in bus-bike collision
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !