ജൂലായ് ഒന്നുമുതൽ തത്കാൽ ടിക്കറ്റ് ബുക്കിം​ഗിൽ നിയന്ത്രണങ്ങൾ; ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ട്രെയിൻ ടിക്കറ്റില്ല

0

ന്യൂഡൽഹി
|ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ (Tatkal ticket booking) നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ. ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും. അതിനാൽ ഇനി മുതൽ ആധാർ കാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആ‍ർസിടിസി ആപ്പിലും വെബ്സൈറ്റിലും തത്കാൽ ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് പൂർണമാകു.

റെയിൽവേയുടെ പുതിയനിബന്ധന പ്രാവർത്തികമാക്കുന്നതോടെ ആധാർ ലിങ്ക് ചെയ്യാത്തവർക്ക് ടിക്കറ്റ് ലഭിക്കാതെ വരും. കൂടാതെ ജൂലൈ 15 മുതൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യുമ്പോഴും ഒടിപി നൽകിയാൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. എസി നോൺ എസി കോച്ചുകൾക്ക് ഉൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ബുക്കിങ്ങിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും യഥാർത്ഥ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് റെയിൽവേ അറിയിച്ചു.

ഐആർസിടിസി വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റെയിൽവേയുടെ നീക്കം. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങൾ നൽകികുന്നതിലൂടെ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണ ചെയ്താൽ തുടർന്നുള്ള ബുക്കിങ്ങിൽ ഒടിപി ലഭിക്കുന്നതാണ്.

എന്നാൽ, ജൂലായ് 15 മുതൽ കൗണ്ടറിൽ ചെന്ന് ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നൽകേണ്ടിവരും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

Content Summary: Restrictions on Tatkal ticket booking from July 1; No train ticket if Aadhaar is not linked

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !