സ്കൂൾ സമയമാറ്റം: മന്ത്രി വാശി കാണിക്കുന്നു, മദ്രസ സമയം മാറ്റാനാകില്ലെന്ന് സമസ്ത

0

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണം സമസ്തയെ ആശങ്കയിലാക്കിയെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മന്ത്രിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും, 'ആലോചിച്ച് ചെയ്യാം' എന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എങ്കിലും, ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും സമസ്ത അതിനായി സമയം അറിയിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ചർച്ചയുടെ പുരോഗതി വിലയിരുത്തിയ ശേഷം മാത്രമേ തുടർ പ്രക്ഷോഭങ്ങളെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചര്‍ച്ചയ്ക്ക് വിളിക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണം. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങളല്ലേ പറയുക. അതില്‍ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു. മന്ത്രി വാശി പോലെ പറയുകയാണ്. ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മദ്രസ സമയം മാറ്റാനാകില്ല,' ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ മാന്യമായ സമീപനം സ്വീകരിക്കുന്നതില്‍ വൈകി. മുഖ്യമന്ത്രിക്ക് ആയിരുന്നു നിവേദനം നല്‍കിയത്. മാന്യമായ പ്രതികരണം വൈകിയെന്നും അദ്ദേഹം പറഞ്ഞു. വേറെ സമയം എല്ലാവര്‍ക്കും കണ്ടെത്താമല്ലോ. മദ്രസ പ്രവര്‍ത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ് എന്നും മന്ത്രിയുടെ ശൈലി ശരിയായില്ല. സമുദായങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ തന്നെയല്ലേ ഇവിടെ മന്ത്രിസഭ. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാന്‍ പറ്റുമോ എന്നും മുത്തുക്കോയ തങ്ങള്‍ ചോദിച്ചു.

സ്‌കൂള്‍ സമയമാറ്റത്തെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ കഴിഞ്ഞ ദിവസം രൂക്ഷ പ്രതികരണമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയത്. ഏതെങ്കിലും ഒരു മത വിഭാഗത്തിന് മാത്രം സ്‌കൂള്‍ സമയമാറ്റത്തില്‍ സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സമയമാറ്റം നിലവില്‍ ആലോചനയില്ല. വിദഗ്ധ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈം ടേബിള്‍ ആണ് ഇപ്പോള്‍ ഉള്ളത്. അധ്യാപക സംഘടനകള്‍ അടക്കം അംഗീകരിച്ച ടൈംടേബിള്‍ ആണിതെന്നും അതില്‍ ഒരു മാറ്റം വരുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിച്ചിട്ടില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യത്തിന് വേണ്ടി സമയം ക്രമീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമസ്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഈ വാർത്ത കേൾക്കാം


Content Summary: Samastha says Education Minister is adamant; V. Sivankutty will not back down on changing school timings

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !