എക്സൈസ് വകുപ്പിലേക്ക് പൊതുജനങ്ങൾ നൽകുന്ന രഹസ്യവിവരങ്ങൾ പുറത്തുവിടുന്ന ഉദ്യോഗസ്ഥർ സർവീസിൽ തുടരില്ലെന്ന് മന്ത്രി എം.ബി. രാജേഷ് കർശന മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയടക്കം ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെത്തുന്ന മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ വകുപ്പിന് പരിമിതികളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന തരത്തിൽ കേസുകൾ കൂടുന്നുവെന്ന പ്രചാരണം നടക്കുന്നുണ്ട്. പഞ്ചാബിനേക്കാൾ മൂന്നിരട്ടി കൂടുതൽ കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, ചെറിയ അളവിലുള്ള മയക്കുമരുന്ന് പോലും കേരളത്തിൽ പിടികൂടി കേസെടുക്കുന്നു എന്നതാണ് ഇതിന് ഒരു കാരണം. ലഹരി കേസുകളിൽ അയൽ സംസ്ഥാനങ്ങളിൽ 25 ശതമാനം പേർ മാത്രം ശിക്ഷിക്കപ്പെടുമ്പോൾ കേരളത്തിൽ ഇത് 96 ശതമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024-25 വർഷത്തിൽ രാജ്യത്ത് 25,000 കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്നാണ് പിടികൂടിയത്. തൊട്ടുമുമ്പത്തെ വർഷം ഇത് 16,000 കോടി രൂപയുടേതായിരുന്നു. അതായത്, ഒരു വർഷത്തിനുള്ളിൽ 55 ശതമാനം വർധനവുണ്ടായി. എന്നാൽ, കേസുകളുടെ എണ്ണം കൂടി നിൽക്കുമ്പോഴും കേരളത്തിൽ കഴിഞ്ഞ വർഷം പിടികൂടിയ മയക്കുമരുന്നിന്റെ വിപണിമൂല്യം 100 കോടി രൂപയിൽ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ വാർത്ത കേൾക്കാം
Content Summary: Strict action against excise officials who leak confidential information: Minister M.B. Rajesh
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !