എയർ ഇന്ത്യ വിമാനത്തിൽ വൈദ്യുതി തകരാർ: സിംഗപ്പൂർ യാത്ര വൈകി

0

ന്യൂഡൽഹി
|ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ വൈദ്യുതി തകരാർ. വിമാനത്തിൽ കയറിയ 200-ൽ അധികം യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ഇന്നലെ (സെപ്റ്റംബർ 10) രാത്രിയോടെയായിരുന്നു സംഭവം.

രാത്രി 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എഐ2380 ബോയിങ് 787-9 ഡ്രീംലൈനർ വിമാനമാണ് വൈകിയത്. യാത്രക്കാർ വിമാനത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമാണ് എസിയും മറ്റ് വൈദ്യുതി സംവിധാനങ്ങളും തകരാറിലാണെന്ന് ജീവനക്കാർ തിരിച്ചറിഞ്ഞത്.

രണ്ട് മണിക്കൂറിലേറെ നേരം വിമാനത്തിനകത്ത് കാത്തിരുന്ന ശേഷമാണ് യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത്. എന്നാൽ, തകരാറിൻ്റെ കാരണം എന്താണെന്ന് ജീവനക്കാർ വ്യക്തമാക്കാൻ തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വിമാനത്തിനകത്ത് ചൂടുകാരണം യാത്രക്കാർ പത്രങ്ങളും മാസികകളും ഉപയോഗിച്ച് കാറ്റ് വീശുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ വാർത്ത കേൾക്കാം

Content Summary: Air India flight delayed due to electrical fault

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !