കൊച്ചി|അവശ്യ സേവനങ്ങൾ നൽകുന്നതിന് അക്ഷയ കേന്ദ്രങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററുകളല്ല, മറിച്ച് സേവന കേന്ദ്രങ്ങളാണെന്ന് കോടതി ഓർമിപ്പിച്ചു. ജസ്റ്റിസ് എൻ. നഗരേഷാണ് ഉത്തരവിട്ടത്.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് സർക്കാർ ഏകീകൃത നിരക്ക് ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഓൾ കേരള അക്ഷയ എൻ്റർപ്രണേഴ്സ് കോൺഫെഡറേഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് പുതിയ നിരക്ക് നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ജോലിയുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവർത്തനച്ചെലവ് എന്നിവ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഹൈക്കോടതിയെ സമീപിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ പുതിയ സർവീസ് ചാർജ് നിശ്ചയിക്കാൻ തീരുമാനിച്ചത്. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു
ഈ വാർത്ത കേൾക്കാം
Content Summary: Akshaya Kendras have no right to charge service charges, says High Court
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !