പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ അനിമേറ്റര്‍ കോഓര്‍ഡിനേറ്റർ നിയമനം മലപ്പുറത്ത്.. ഇപ്പോൾ അപേക്ഷിക്കാം..
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഒഴിവുള്ള അനിമേറ്റര്‍ കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡിഗ്രി, ട്രൈബല്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള മലപ്പുറം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 25നും 40നും മധ്യേയുള്ള (2025 സെപ്തംബര്‍ ഒന്നിന്) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ/കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.ടി/ഓക്സിലറി/ആശ്രയ കുടുംബാംഗം/ഭിന്നശേഷി/എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം.
അപേക്ഷാ ഫോം പൂരിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ
ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20 വൈകിട്ട് അഞ്ചിനുള്ളില്‍ അയയ്ക്കണം. ഫോണ്‍: 9747670052.
Content Summary: Animator Coordinator Recruitment in Malappuram..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !