വളാഞ്ചേരി:ഗാസാ മുനമ്പിലും പാലസ്തീനിൽ ഉടനീളവും പാലസ്തീൻ ജനതയ്ക്കെതിരെ വംശഹത്യാപരമായ നടപടികൾ ഇസ്രായേൽ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ജനങ്ങൾക്കും രാജ്യങ്ങൾക്കും എതിരായി അമേരിക്കയുടെ പിന്തുണയോടെ സയണിസ്റ്റ് ആക്രമണ യുദ്ധ സാഹചര്യം വർദ്ധിച്ചുവരികയാണ്. ലബനനും അവിടുത്തെ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് ആക്രമണത്തിന്റെ സാഹചര്യത്തിൽ ലബനീസ് നാഷണൽ റെസിസ്റ്റൻ്റ് ഫ്രണ്ട് ആരംഭിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് 2025 സെപ്തംബർ 14 മുതൽ 17 വരെ ലെബനീസ്- പാലസ്തീൻ ജനതയോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ സന്ദർശന പരിപാടി ലബനനിലെ ബെയ്റൂത്തിൽ വെച്ച് നടക്കുകയാണ്. പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മൂന്ന് അംഗ സംഘത്തിൽ വളാഞ്ചേരിക്കാരനായ വി.പി സാനുവും അംഗമാണ്. സാനുവിന് വളാഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 11 ന് വ്യാഴാഴ്ച ഡോക്ടേഴ്‌സ് ക്ലബിൽ വെച്ച് യാത്രയപ് നൽകുമെന്ന് സംഘാടകർ അറിയിച്ചു.
Content Summary: VP Sanu as Indian representative at Palestine Solidarity Forum.. Valanchery Pauravali's farewell on Thursday..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !