ദീപാവലി ബോണസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലെ ജീവനക്കാർ വാഹനങ്ങളെ ടോൾ വാങ്ങാതെ കടത്തിവിട്ടു. ആയിരക്കണക്കിന് വാഹനങ്ങൾ സൗജന്യമായി കടന്നുപോയതോടെ ടോൾ പ്ലാസയുടെ നടത്തിപ്പുകാരായ കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
ഫത്തേഹാബാദ് പ്ലാസയുടെ നടത്തിപ്പുകാരായ ശ്രീസായ് ആൻഡ് ദത്തർ എന്ന കമ്പനിക്കെതിരെയാണ് ജീവനക്കാരുടെ സമരം. ഞായറാഴ്ച രാത്രിയോടെയാണ് 21 ജീവനക്കാർ സമരത്തിനിറങ്ങിയത്. ബോണസ് ലഭിക്കാതെ രോഷാകുലരായ ജീവനക്കാർ ടോൾ ബൂത്തിലെ ബൂം ബാരിയറുകൾ ഉയർത്തിവെച്ച് വാഹനങ്ങളെ തടസ്സമില്ലാതെ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു.
ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്ന ഈ അസാധാരണ സമരം കാരണം ആയിരക്കണക്കിന് വാഹനങ്ങളാണ് ടോൾ അടയ്ക്കാതെ കടന്നുപോയത്. കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്തിട്ടും ഇതുവരെ ഒരു ബോണസും ലഭിച്ചിട്ടില്ലെന്ന് സമരത്തിൽ പങ്കെടുത്ത ജീവനക്കാർ പറഞ്ഞു. "ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്, പക്ഷേ ശമ്പളം പോലും കൃത്യമായി ലഭിക്കാറില്ല," ഒരു ജീവനക്കാരൻ കൂട്ടിച്ചേർത്തു.
ഒടുവിൽ, ബോണസ് ഉടൻ നൽകാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ജീവനക്കാർ സമരം അവസാനിപ്പിച്ച് ജോലിക്ക് തിരികെ പ്രവേശിച്ചത്.
ഈ വാർത്ത കേൾക്കാം
Content Summary: Diwali bonus denied: Toll plaza employees let vehicles pass for free
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !