മലപ്പുറം: വറ്റലൂര്‍ കുഴിപ്പള്ളി പാടശേഖരത്തില്‍ നിന്ന് മത്സ്യം പിടിക്കുന്നതിനിടെ യുവാക്കള്‍ക്ക് ചെഞ്ചെവിയന്‍ ആമയെ കിട്ടി. ആവാസവ്യവസ്ഥക്ക് ഏറെ ഭീഷണിയായ ഇവ കേരളത്തില്‍ പെറ്റു പെരുകുന്നത് ഇതര ജലജീവികളുടെ എണ്ണക്കുറവിന് കാരണമാകും. ആവാസവ്യവസ്ഥക്ക് ഏറെ അനുകൂലമായ നാടന്‍ ആമകളുടെ ആഹാര സമ്പാദനത്തെയാണ് ഇവ ഏറെ ബാധിക്കുന്നത്.
പ്രളയകാലങ്ങളിലാകും ഈ അലങ്കാരയിന ആമ കേരളത്തിലെ ജലാശയങ്ങളിലെത്തിയത്. അധിനിവേശ ജീവജാലങ്ങളില്‍ പെടുന്ന ഇവയുടെ ശൃംഖല ഇല്ലാതാക്കലാണ് ഏക പരിഹാര മാര്‍ഗം. അലങ്കാരത്തിനായി വളര്‍ത്തുന്നവര്‍ പൊതു ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നതും ഏറെ വെല്ലുവിളിയാണ്.
കിട്ടിയ ആമയെ വനം വകുപ്പിനെ ഏല്‍പ്പിക്കാനാണ് തീരുമാനം.
Content Summary: Threat to the habitat.. Chenchevian turtle found in Vattallur.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !