2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായുള്ള കാത്തിരിപ്പിന് ഇന്ന് അവസാനമാകും. ഉച്ചതിരിഞ്ഞ് 3:30-ന് തൃശൂർ രാമനിലയത്തിൽ വെച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിക്കും.
🌟 മികച്ച നടനാവാൻ മമ്മൂട്ടിയും ആസിഫ് അലിയും
ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നത് മികച്ച നടനുള്ള പുരസ്‌കാരത്തിനാണ്. 'ഭ്രമയുഗ'ത്തിലെ അസാമാന്യ പ്രകടനത്തിന് മമ്മൂട്ടിയും, 'കിഷ്കിന്ധ കാണ്ഡ'ത്തിലെ അഭിനയത്തിന് ആസിഫ് അലിയുമാണ് അന്തിമ പട്ടികയിൽ മുന്നിലുള്ളത്. മികച്ച നടിക്കുള്ള സാധ്യതാ പട്ടികയിൽ കനി കുസൃതി, ദിവ്യ പ്രഭ, നസ്രിയ നസീം എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
🎬 മത്സരരംഗത്ത് വമ്പൻ ചിത്രങ്ങൾ
128 സിനിമകളാണ് ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ടത്. ഇതിൽ നിന്നും 35 മുതൽ 38 വരെ ചിത്രങ്ങൾ പ്രശസ്ത നടൻ പ്രകാശ് രാജ് ചെയർമാനായ അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തി.
ബോക്‌സ് ഓഫീസിൽ 200 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സ്, കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (പ്രഭയായ് നിനച്ചതെല്ലാം), ആവേശം, മലൈക്കോട്ടെ വാലിബൻ, ഫെമിനിച്ചി ഫാത്തിമ, പ്രേമലു, മാർക്കോ, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തുടങ്ങി ജനപ്രിയ ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും ഒരുപോലെ ഇത്തവണ മത്സരരംഗത്തുണ്ട്.
🧑⚖️ ജൂറി അംഗങ്ങൾ
പ്രകാശ് രാജിന് പുറമെ, സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക ഗായത്രി അശോകൻ, സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്, എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധി നിർണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.
Content Summary: Mammootty and Asif Ali nominated for best actor; 2024 State Film Awards to be announced today
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !