ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ഹർജി തള്ളിയത്. അട്ടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുലിൻ്റെ അറസ്റ്റ് തടയില്ല.
നിർബന്ധിത ഗർഭച്ഛിദ്രത്തിന് കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ നിരത്തി. ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നൽകിയത് നിർബന്ധിച്ചാണ്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മരുന്ന് നൽകിയതെന്ന് തുടങ്ങിയ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റിൻ്റെ പൂർണ രൂപം പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഇരുവരും തമ്മിലുള്ള ചാറ്റിൻ്റെ പൂർണരൂപമടക്കമുള്ള ഡിജിറ്റൽ രേഖകളാണ് കോടതിക്ക് കൈമാറിയത്.
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്.
രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും നിലപാട് എടുത്തു.
രാഹുലിനെതിരെ ലൈംഗിക പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തുവന്നതോടെയാണ് കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് പോയത്. ഇനിയും യുവതികള്‍ പരാതിയുമായി എത്താനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. ബംഗളൂരു സ്വദേശിനിയായ യുവതിയാണ് പുതിയ പരാതിക്കാരി.
രാഹുലിനെതിരെ യുവതി ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചിരുന്നു. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. കെപിസിസിക്ക് ലഭിച്ച പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറുകയും ചെയ്ത. രാഹുലിന്റെപേരില്‍ നേരത്തേ ആരോപണമുന്നയിച്ച യുവതിയാണ് പരാതിക്കാരിയെന്നാണ് വിവരം
ഇതെന്നും സൂചനയുണ്ട്. ഇവരില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അന്ന് വിവരം തേടിയിരുന്നു. വര്‍ഷങ്ങളായി പരിചയമുള്ള രാഹുല്‍ 2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയം പുതുക്കുകയും ടെലിഗ്രാമിലൂടെ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പരാതിക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുലിന്റെ വാദം.
Content Summary: Congress expels MLA Rahul Mangkootathil, accused in rape case, from party
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !