തിരൂർ :തിരൂർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ തിരൂർ പോലീസ്പിടികൂടി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നുണ്ട് എന്ന് ഓപ്പറേഷൻ തൂഫാൻ പദ്ധതി പ്രകാരം രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് തിരൂർ പോലീസ്നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. ഏകദേശം 10,000ത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുവായ പുകയില ഉത്പന്നങ്ങളാണ് നിറമരുതൂർ കാളാട് പള്ളിപ്പടി സ്വദേശിയായ തറമ്മൽ സൈഫുദീൻ ( 38 വയസ്സ് ) എന്നയാളിൽ നിന്നും പിടികൂടിയത്. SI ശ്രീഹരി, CPO മാരായ ഉണ്ണിക്കുട്ടൻ ജൗഹർ എന്നിവർ അടങ്ങിയ സംഘമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ലഹരി വിൽപ്പനക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.
Content Summary: Under 'Operation Thoofan', Tirur Police seized banned tobacco products worth over ₹10,000 intended for students and arrested one person.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !