പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിനങ്ങള്‍
വ്രതമനുഷ്ഠിച്ചും സുഖ സൗകര്യങ്ങളില്‍ നിന്നകന്നുനിന്നും ഹൃദയ ശുദ്ധി വരുത്താനുള്ള മുപ്പത് ദിനങ്ങളാണ് റമദാന്‍. ഇസ്ലാമിക വിശ്വാസത്തിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന്‍ വ്രതം.
വേദ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന പാപങ്ങളില്‍ നിന്ന് മുക്തി നേടാനും ജീവിതം വിമലീകരിക്കാനും മനുഷ്യര്‍ക്കായി ദൈവം നിശ്ചയിച്ച മാസം. പകല്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും രാത്രികളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായും വിശ്വാസികള്‍ ഈ മാസം കഴിച്ചുകൂട്ടുന്നു.
റമദാന്‍ രാത്രികളിലെ പ്രത്യേക നമസ്കാരമാണ് തറാവീഹ്. ഇഫ്താര്‍ ചടങ്ങുകളും റമദാന്‍ ദിനങ്ങളിലെ പ്രത്യേകതയാണ്. നിര്‍ധനര്‍ക്കും അനാഥകള്‍ക്കും ആശ്വാസമേകുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ സജീവമാകുന്ന മാസം കൂടിയാണിത്. മറ്റൊരു നിര്‍ബന്ധ ബാധ്യതയായ സക്കാത്ത് നല്‍കാന്‍ ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്ന മാസവും റമാദാനാണ്.
എന്നാൽ ലോക്ക് ഡൌൺ കാലത്തെ വ്രതമനുഷ്ടാനം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണ കാലഘട്ടമായിരുന്നു. അതിനെ
ല്ലാം തരണം ചെയ്ത് പുതിയ ഒരു പുണ്യ മാസം സമാഘതമായിരിക്കുന്നു.
വ്രതശുദ്ധിയുടെ പുണ്യനാളുകളെ കൂടുതൽ അറിയാം👇