പരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്ശനിയാഴ്ച രാവിലെയാണ് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ഗോള്‍ഡന്‍ ബസ്സും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മലയില്‍ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സമീപത്തെ വലിയവളപ്പില്‍ പ്രഭാഷിന്റെ വീടിന്റെ മതില്‍ മലയില്‍ ബസ് ഇടിച്ച് തകര്‍ത്തു.
റെയില്‍വേ സ്റ്റേഷന്‍ റോഡ് ഈ അടുത്ത് നന്നാക്കിയതോടെ ഇതുവഴി അമിത വേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.


