ഫോക്കസ് പെയിന്റിംഗ് മത്സരം : രജിസ്‌ട്രേഷൻ ഒക്ടോബർ 31 നകം


ജിദ്ദ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബർ 1 ന് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. "എന്റെ കേരളം" എന്ന വിഷയത്തിൽ രണ്ട് വിഭാങ്ങളിലായാണ് മത്സരം നടക്കുന്നത്. 5 വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള വിഭാഗത്തിൽ കളർ ഫില്ലിംഗ് മത്സരവും 8 മുതൽ 12 വയസ്സ് വരെ വിഭാഗത്തിൽ പെയിന്റിംഗ് മത്സരവുമാണ് നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ  ഒക്ടോബർ 31 നു മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 053 865 8255 (അബ്ദുൽ ഗഫൂർ ഇ എ ) 054 745 6092 (ഷെമീം വെള്ളാടത്ത്  ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. focussaudi.org/painting എന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

 ഫോക്കസ് ജിദ്ദ നവംബർ 15 നു  നടത്തുന്ന "ജിദ്ദ ലിറ്റ് എക്സ്പോ" യിൽ വെച്ച്  വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണെന്നും ഫോക്കസ് ജിദ്ദ ഭാരവാഹികൾ അറിയിച്ചു .



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !