സൗദി എടക്കര വെൽഫയർ അസോസിയേഷൻ 'സേവാ ജിദ്ദ ഫെസ്റ്റ് 2019' സംഘടിപ്പിച്ചു



ജിദ്ദ : സൗദി എടക്കര വെൽഫയർ അസോസിയേഷൻ 'സേവാ ജിദ്ദ ഫെസ്റ്റ് 2019' സംഘടിപ്പിച്ചു. ജിദ്ദ നസീം അൽ ജബൽ വില്ലയിൽ നടന്ന പരിപാടിയിൽ മുതിർന്നവരും കുട്ടികളുമടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു.  സേവാ മുഖ്യരക്ഷാധികാരി
നജീബ് കളപ്പാടൻ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ്‌ അലി മാനു അധ്യക്ഷനായിരുന്നു. ജന :സെക്രട്ടറി ഗഫൂർ ഇ എ സ്വാഗതവും, അമീർ എടക്കാടൻ നന്ദിയും പറഞ്ഞു.


വടം വലിയായിരുന്നു മത്സരഇനത്തിലെ ആകർഷണീയം. ടീം പള്ളിപ്പടി ഒന്നാം സ്ഥാനവും  ടൗൺ ടീം എടക്കര രണ്ടാം സ്ഥാനവും നേടി. സേവ അംഗങ്ങൾ തമ്മിൽ നടന്ന ഫുട്ബോൾ മത്സരം കാണികൾക്ക് ആവേശം നൽകുന്നതായിരുന്നു. ഗൃഹാതുരത്വം നൽകുന്ന മറ്റനേകം മത്സരങ്ങൾ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മനോജ്‌ഖാന്റെ നേതൃത്തത്തിൽ കാലിക്കറ്റ് മ്യൂസിക്ക് ലവേയ്‌സ് അവതരിപ്പിച്ച ലൈവ് ഗാനമേള പരിപാടിക്ക് മിഴിവേകി. ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ലക്കി ട്രൊയിൽ യു പി സ്വദേശി രഘുനാഥ് ഒന്നും മോളി മുഹമ്മദ്‌ അലി, മുന്നാസ് മക്ക എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾക്കും അർഹരായി. ചടങ്ങിൽ സബ്ന മനോജ്‌ ഖാൻ, വെബ്‌സാൻ അഹമ്മദ്‌ മനോജ്‌ ഖാൻ എന്നിവരെ സേവാ കമ്മറ്റി ആദരിച്ചു.


ഷാഹിദ് റഹ്മാൻ, ശരീഫ് കുട്ടിമാൻ, വാസുദേവൻ, മജീദ് അയിനിക്കൊത്ത് , അഫ്സൽ, റസൽ ബാബു, വിത്സൺ, സമദ് കെ ടി, റഷീദ് ബായ്, ഷമീം സി പി, സലീം മക്ക തുടങ്ങിയവർ നേതൃത്വം നൽകി.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !