പൊതുഗതാഗത നയം രൂപീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ



സാധാരണ ജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ യാത്രാസൗകര്യം  നൽകുകയും. പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെയും ആയിരക്കണക്കിന് ബസ്സുടമകളുടെയും  ജീവിതോപാധിയുമായ സ്വകാര്യബസ് വ്യവസായവും പൊതു മേഖലയായ  കെഎസ്ആർടിസിയും  വലിയ സാമ്പത്തിക  പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന. സാഹചര്യത്തിൽ  പൊതുമേഖലയും സ്വകാര്യമേഖലയും  ഒരുപോലെ സംരക്ഷിക്കത്ത കനിലയിൽ  ഒരു ഗതാഗത നയം രൂപീകരിക്കണമെന്ന് പ്രൈവറ്റ് ബസ്  ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

    കഴിഞ്ഞ ബസ് ചാർജ് വർധനവിന് ശേഷം  ഡീസൽ വിലയിലുണ്ടാകുന്ന  ദിവസേനയുള്ള വിലവർധനവും ടയർ, സ്പെയർ പാർട്സ്,  ഓയിൽ , ചെസിസ്, ബോഡി  മെറ്റീരിയൽസ്,  മുതലായവയിലും ഇൻഷുറൻസ് പ്രീമിയത്തിലും ഉണ്ടായ  വർധനവും  കാരണം സർവീസ് നടത്താൻ  കഴിയാത്ത സ്വകാര്യബസ്സുകൾ പെർമിറ്റുകൾ സറണ്ടർ ചെയ്തു കൊണ്ടിരിക്കുകയാണ്.
മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി പെർമിറ്റും ടൈം ലിസ്റ്റും ഇല്ലാതെയുള്ള  കെഎസ്ആർടിസിയുടെ സ്വകാര്യമേഖലയിലേകുള്ള  കടന്നുവരവ് പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെ യും നാശത്തിന് ഇന്ന് കാരണമാണെന്ന്  കൺവെൻഷൻ  വിലയിരുത്തി. വിദ്യാഭ്യാസം  നൽകേണ്ട ചുമതല  സർക്കാർ നായിരിക്കെ സർക്കാർ ഉടമസ്ഥതയിലുള്ള  കെ എസ് ആർ ടി സി യിൽ കൺസകഷൻ നിഷേധിക്കുന്നത്  അംഗീകരിക്കാനാകില്ലെന്ന് കൺവെൻഷൻ സർക്കാരിന് മുന്നറിയിപ്പ് നൽകി .

ജില്ലാ പ്രസിഡൻറ് പി മുഹമ്മദ് എന്ന നാണി അധ്യക്ഷത വഹിച്ച  കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം പി സത്യൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന ഭാരവാഹികളായ ലോറൻസ് ബാബു . ഹംസ  എരിക്കുന്നൻ  . ശരണ്യ മനോജ്  .കെ കെ തോമസ്.  രാജ് കുമാർ കരുവാരത്ത്. മലപ്പുറം ആർടിഒ അനൂപ് വർക്കി .വിവിധ  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സർ പ്രസംഗിച്ചു .          വിദ്യാർഥികളുടെ യാത്രാസൗകര്യം  എന്ന വിഷയത്തിൽ  നടത്തിയ സെമിനാർ  മുൻസിപ്പൽ  ചെയർപേഴ്സൺ  റുഫീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫെഡറേഷൻ ഭാരവാഹികളും എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് അഫ്സൽ. കെ എസ് യു യു ജില്ലാ പ്രസിഡൻറ് ഹാരിസ്  മോദൂർ .എം എസ് എഫ് ജില്ലാ പ്രസിഡൻറ് റിയാസ് പുൽപ്പറ്റ . എന്നിവർ  ചർച്ചയിൽ പങ്കെടുത്തു. തോട്ടത്തിൽ കുഞ്ഞുമൊയ്തീൻ.  റോയൽ അഷ്റഫ്  .താഹിർ  എ എം, പക്കീസ കുഞ്ഞിപ്പ , മുഹമ്മദലി വെട്ടത്തൂർ , ഷറഫുദ്ദീൻ  ബാലൻ  റഫീഖ്  മുസ്തഫ കളത്തംപടികൽ മുതലായവർ കൺവെൻഷനും  സെമിനാറിനു  നേതൃത്വം നൽകി.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !