എടയൂര്‍ പഞ്ചായത്തിലെ ചേനാടന്‍ കുളമ്പ് നിവാസികള്‍ മണ്ണിടിച്ചില്‍ ഭീതിയിൽ. സ്വകാര്യ കമ്പനിയുടെ നിര്‍മാണപ്രവര്‍ത്തികളെത്തുടർന്നുണ്ടായ കുന്നിടിച്ചിലിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തികള്‍ നടന്നഭാഗത്ത് വിള്ളല്‍ സംഭവിച്ചതാണ് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആശങ്കയിലാക്കുന്നത്.
എടയൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് ചേനാടന്‍ കുളമ്പ് വാക്കൊളമ്പ് മലയാണ് സ്വകാര്യകമ്പനിയുടെ നിര്‍മാണപ്രവര്‍ത്തികള്‍ക്കായ് ഇടിച്ച് നിരത്തിയതായി പരാതിയുള്ളത്.നിർമ്മാണം നടന്നഭാഗത്ത് വിള്ളല്‍ സംഭവിച്ചതാണ് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആശങ്കയിലാക്കുന്നത്
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോഴിമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റാണ് സ്ഥാപിക്കാന്‍ പോകുന്നതെന്നും ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കുന്നിന്റെ വിവിധ ഇടങ്ങളില്‍ വിള്ളല്‍ സംഭവിച്ചതിനാല്‍ ജനങ്ങളുടെ ഭീതിയകറ്റാന്‍ അധികൃതര്‍ ആവശ്യമായ നടപടികളെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
വീഡിയോ കാണാം
നിഗൂഡത നിറച്ച് എടയൂരിൽ ഒരു ഫാക്ടറി വരുന്നു ! മറ്റൊരു കവളപ്പാറ ആവർത്തിക്കുമോ ? : video

