താനൂർ: ഉണ്യാലിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണ്മാനില്ല. ഉണ്യാൽ സ്വദേശി കാക്കാന്റെ പുരക്കൽ ഇബ്രാഹിം കുട്ടിയുടെ മകൻ ഇഹ്സാനെ(17)യാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
കൂട്ടുകാരോടൊത്ത് കടൽത്തീരത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. കളി കഴിഞ്ഞ് കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. തിരൂർ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. താനൂർ പോലീസ് സംഭവസ്ഥലത്തെത്തി. പൊന്നാനിയിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് സംഘവും തെരച്ചിലിനായി എത്തി.


