യു.എ.ഇ ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി കായികമേള നവ: 21ന് തുടക്കമാവും




ദുബൈ:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സി വിപുലമായ ആഘോഷ പരിപാടികൾക്കാണ് രൂപം നല്കിയിരിക്കുന്നത്. ഇതിന്‍റെ  ഭാഗമായി നട്ടത്തപ്പെടുന്ന കായിക മത്സരങ്ങൾക്ക് നവ:21 വ്യാഴാഴ്ച്ച തുടക്കം കുറിക്കും. രാത്രി 8 മണിക്ക് അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് ചെസ്സ് മത്സരത്തോ ടെയാണ് സമാരംഭം കുറിക്കുന്നത്.തുടർന്ന് വിവിധ തിയ്യതികളിൽ വിവിധ ഇനങ്ങളിലെ  ഓട്ടമത്സരം,ഷോട്പുട്ട്,ഹൈജംമ്പ്, ലോംഗ്ജമ്പ്,പഞ്ച ഗുസ്തി, കമ്പവലി തുടങ്ങിയ വിവിധ മത്സരങ്ങളും മാരത്തോൺ നടത്തമുൾപ്പെടെ പ്രദർശന ഇനങ്ങളും നടക്കും.വോളീബോൾ,ഫുട്ബാൾ,ക്രിക്കറ്റ്,ഷട്ടിൽ ടൂർണ്ണമെന്റുകൾ ഡിസംബര്‍ മാസത്തിനു ശേഷമാണ് നടക്കുക.

അൽ ബറാഹ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ചെയർമാന്‍ എൻ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സംസ്ഥാന ജന:സെക്രട്ടറി മുസ്ഥഫ വേങ്ങര ഉദ്ഘാടനം ചെയ്തു. ഓർഗ:സെക്രട്ടറി ഹംസ തൊട്ടി  ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, അഡ്വ:ഇബ്രാഹിം ഖലീൽ,ഹസ്സൻ ചാലിൽ,ഹനീഫ് ചെർക്കള,അഷ്റഫ് കൊടുങ്ങല്ലൂർ, പ്രസംഗിച്ചു.ജന:കൺവീനര്‍ അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു.കോ ഓർഡിനേറ്റര്‍ സുഫൈദ് ഇരിങ്ങണ്ണൂർ പരിപാടികൾ വിശദീകരിച്ചു.
ഹംസ ഹാജി മാട്ടുമ്മൽ,മുസ്ഥഫ പള്ളിക്കൽ,ഷാനവാസ് കീടാരൻ, റഫീഖ് കല്ലിക്കണ്ടി, അഷ്‌റഫ്‌ തൊട്ടോളി,ഉമ്മര്‍ ഹുദവി,റഈസ് കോട്ടക്കൽ, അബ്ദുല്ല എച്ചേരി,ഷരീഫ് വാണിമേൽ,കെ.വി നൗഷാദ് സിദ്ദീഖ് ചൗക്കി, ഫൈസൽ മുഹ്സിൻ,ശബീർ കൈതക്കാട്,റഷീദ് ആവിയിൽ, എ.കെ നസീര്‍,അഹമദ് ഗനി,യാസിന്‍ രഹ്നാസ്,പി.ബഷീര്‍, റാഫി കെപി,സി.കെ മുസ്തഫ ,എന്‍.ഉമ്മര്‍,മുഹമ്മദ്‌ഫാസില്‍,എം.കെ ഉസ്മാന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടികളിൽ പങ്കെടുക്കുന്നവർ നവംബര്‍17 ന് മുമ്പ്  അതത് ജില്ലാ കമ്മറ്റികൾ മുഖേന  റജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0558274226 , 050309 1267 , O50 7610593 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.





നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !