അഹമ്മദ് ഹിന്ദി ഗ്രുപ്പ് ജീവനക്കാർ സംഗമിച്ചു


ജിദ്ദ: സൗദി അറേബ്യയയിലെ പ്രമുഖ വെള്ള കമ്പനിയായ മക്ക വാട്ടർ (സഫ) കമ്പനിയുടെ അഹമ്മദ് ഹിന്ദി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്റ്റാഫ്  മീറ്റ്  ഷറഫിയയിലെ ഹോട്ടൽ റാറവീസിൽ വെച് നടന്നു. കമ്പനി മാനേജർ  പി.ടി  റഷീദ് ന്റെ അദ്ധ്യക്ഷതയിൽ കമ്പനി ചെയർമാൻ പി.ടി.കെ അഹമ്മദ് ഹിന്ദി  ഉൽഘാടനം ചെയ്തു. ഡോ:ഇസ്മായിൽ മരുതേരി പ്രൊഫാഷണൽ വർക്ക് ഷോപ്പിന് നേതൃത്വം നൽകി. 

സ്പോൺസർ അബ്ദുറഹ്മാൻ ഫലാഹ് അൽ സുല്ലമി,കമ്പനി ഡയറക്ടർ റിസ്‌വാൻ അഹമ്മദ് , ജിദ്ദ കടമേരി റഹ്മാനീസ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാനി,ചീഫ് അക്കൗണ്ടൻറ് തഹ്ദീർ.ആർ.കെ ,അൽബറ ഹാഫിസ് ,പ്രമോദ് .പി ,നവാസ്  എന്നിവർ സംസാരിച്ചു.ഡോ:ഇസ്മായിൽ മരുതേരി യുടെ എൽ.സി.ഡി ക്ലിപ്പിംഗ് സഹിതമുള്ള ക്ലാസ്സ് ഏറെ ശ്രദ്ധേയമായി.കമ്പനിയുടെ കീഴിലെ നൂറോളം ജീവനക്കാർ പങ്കെടുത്ത പരിപാടിയിൽ  എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !