ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ജിദ്ദയിൽ നടന്ന കേരളോത്സവം

ഘോഷയാത്രയിൽ കോൺസിൽ ജനറൽ 
മുഹമ്മദ്‌ നൂർ റഹ്മാൻ ഷെയ്ഖ്.

മൻസൂർ എടക്കര

ജിദ്ദ: വൈവിധ്യങ്ങളാലായ കേരളീയ കലാ പരിപാടികൾക്കൊപ്പം തനത് നാടൻ ശൈലിയുടെ ഭക്ഷണ കൂട്ടുകളുമായി ജിദ്ദയിൽ നടന്ന കേരളോത്സവം കേ​ര​ള​ത്തി​ന്റെ സാം​സ്​​കാ​രി​ക പൈ​തൃ​ക​വും ത​നി​മ​യും തു​റ​ന്നു​കാ​ട്ടു​ന്ന​താ​യി. 

കോൺസിലേറ്റ് അങ്കണത്തിൽ നടന്ന പരിപാടി ജിദ്ദ ഇന്ത്യൻ കോൺസിൽ ജനറൽ മുഹമ്മദ്‌ നൂർ റഹ്മാൻ ഷെയ്ഖ്  ഉത്ഘാടനം ചെയ്തു. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ദി ഇ​ന്ത്യ​ൻ ബി​സി​ന​സ്​​ നെ​റ്റ്​​വ​ർ​ക്കും ജി​ദ്ദ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ജി​ദ്ദ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി​ക​ൾ​ക്ക് ​ഉ​ത്സ​വ​പ്ര​തീ​തി പ​ക​ർ​ന്നു​ന​ൽ​കി​യ പ​രി​പാ​ടി വേ​റി​ട്ട അ​നു​ഭ​വ​വു​മാ​യി​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ സം​ഗീ​ത​വി​രു​ന്നോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്.​ രാ​ത്രി ഏ​റെ വൈ​കി​യാ​ണ്​ സ​മാ​പി​ച്ച​ത്​. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ കോ​ൺ​സു​ലേ​റ്റ്​ അ​ങ്ക​ണ​ത്തി​ലെ ഉ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തി.

കാ​ലി​ക്ക​റ്റ്​ മ്യൂ​സി​ക്​ ല​വേ​ഴ്​​സി​​ന്​ കീ​ഴി​ൽ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ഗാ​ന​മാ​ല​പി​ച്ചു. ഘോ​ഷ​യാ​ത്ര​യും പി​ന്നീ​ട്​ വിവി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ചുള്ള സ്റ്റാളുകള്‍,കേ​ര​ള​ത്തി​ലെ പു​രാ​ത​ന മ​സ്​​ജി​ദു​ക​ൾ, പാ​യ്​​ക​പ്പ​ലി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​റ​ബി​ക​ളു​ടെ വ​ര​വ്,കേ​ര​ള​ത്തി​​െൻറ പ്ര​കൃ​തി ര​മ​ണീ​യ​ത​യും സാം​സ്​​കാ​രി​ക പൈ​തൃ​ക​വും വി​വ​രി​ക്കു​ന്ന ഫോട്ടോ പ്ര​ദ​ർ​ശ​നം, ഭക്ഷ്യമേള എന്നിവക്കു പുറമെ കേരള സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വിവിധയിനം നൃത്തങ്ങൾ,ഒപ്പന,മാര്‍ഗംകളി,സ്‌കിറ്റ്, ഗാനസന്ധ്യ തുടങ്ങിയ പരിപാടികള്‍ മേ​ള​ക്ക്​ മിഴിവേകി.










നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !