ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മറ്റിയുടെ സാന്ത്വനം 2019 സഹായ വിതരണം ഡിസംബർ 23 ന്‌ മലപ്പുറത്ത്‌

ജിദ്ദ: ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ജീവ കാരുണ്യ പദ്ധതിയായ “സാന്ത്വനം 2019 “  ന്റെ  ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ, തയ്യിൽ മെഷിൻ വിതരണം എന്നിവ ഡിസംബർ 23ന്‌ ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്‌‌ മലപ്പുറത്ത് വെച്ച്‌ നടത്താൻ തിരുമാനിച്ചു. 

സമൂഹ നന്മ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഖനീയമെന്നും കഴിഞ്ഞ 5 വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും സീനിയർ ഒ ഐ സി സി ലീഡർ ശ്രീ : എ പി കുഞ്ഞാലി ഹാജി പറഞ്ഞു. 

ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി (ജിദ്ദ) യുടെ വാർഷിക അവലോകന യോഗത്തിന്റെ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എം ഹുസ്സൈൻ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച്‌ പ്രവർത്തന റിപോർട്ട്‌  കൈമാറി. വർദ്ദിപ്പിച്ച സി ബി എസ്‌ ഇ പരീക്ഷാ ഫീസ്‌ ഉടൻ പിൻ വലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട്‌ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, നജീബ്‌ കൊന്നോല, സതീഷ്‌ ബാബു മേൽമുറി, ഫർഹാൻ, സി പി ശബീർ അലി എന്നിവർ സംസാരിച്ചു. ജന: സെക്രട്ടറി കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും, ഖജാഞ്ചി, കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !