ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം

representative image

കോട്ടക്കലിനു സമീപം ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അസ്സം സ്വദേശികളായ തന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.

കോട്ടക്കലിനടുത്തുള്ള പെരിങ്കുളത്തെ ക്വാറിയില്‍ ശനിയാഴ്ച 12.30ഓടുകൂടിയാണ് അപകടം. ചെങ്കല്‍ വെട്ടിക്കൊണ്ടിരിക്കെ മുകള്‍ ഭാഗത്ത് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. മണ്ണ് മാറ്റി തൊഴിലാളികളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകട സമയത്ത് അഞ്ച് തൊഴിലാളികളാണ് ക്വാറിയിലുണ്ടായിരുന്നത്‌. ചെങ്കല്‍ വെട്ടിക്കൊണ്ടിരിക്കെ മുകള്‍ ഭാഗത്തു നിന്നാണ് മണ്ണ് ഇടിഞ്ഞു വീണത്. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. 
തന്‍വറും അബ്ദുള്‍ ഖാദറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അശാസ്ത്രീയമായാണ്‌ ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !