നിലമ്പൂരില്‍ ബി.എ.സ്എന്‍.എല്‍. കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍


നിലമ്പൂര്‍: ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരനെ നിലമ്പൂരിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. വണ്ടൂര്‍ കുന്നത്തുവീട്ടില്‍ രാമകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മറ്റുജീവനക്കാര്‍ വരുന്നതിന് മുമ്പ് ഓഫീസിലെത്തിയ രാമകൃഷ്ണന്‍ തൂങ്ങിമരിക്കുകയായിരുന്നു.

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ പത്തുമാസമായി രാമകൃഷ്ണന്‍ അടക്കമുള്ള ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്നു. ഇതിനെതിരെ കരാര്‍ ജീവനക്കാരുടെ സമരം നടക്കുന്നതിനിടെയാണ് നിലമ്പൂരില്‍ ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !