എടയൂർ അധികാരിപടി 12-ാം വാർഡ് അംഗനവാടി കെട്ടിടത്തിന്റെ കട്ട്ല വെപ് കർമ്മം വാർഡ് മെമ്പർ ടി.അബ്ദുള്ളക്കുട്ടി നിർവ്വഹിച്ചു


ഏറെ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കൂ കയായിരുന്ന എടയൂർ അധികാരിപടി അഗനവാടിക്ക് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി സ്ഥലം വാങ്ങുകയായിരുന്നു. ഈ സ്ഥലത്താണ് അംഗനവാടി കെട്ടിടം നിർമ്മിക്കുന്നത്. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ
വി.പി ജമാൽ മാനു, കെ.ടി ഗഫൂർ മാസ്റ്റർ, പി.മോഹനൻ മാസ്റ്റർ, P കമ്മുക്കുട്ടി മാസ്റ്റർ, ടി.ടി. റംല, P കുഞ്ഞാലൻക്കുട്ടി,  ടി.ടി മുഹമ്മദ്ക്കുഞ്ഞി, ടി.അബ്ദുസമദ്, MP ഇസ്ഹാഖ് തുടങ്ങി നിരവധി പേർ സംബന്ധിച്ചു. തന്റെ കാലയളവിൽ തന്നെ അംഗനവാടി കെട്ടിടം പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മെമ്പർ ടി.അബ്ദുള്ള കുട്ടി പറഞ്ഞു.


ന്യൂസ് ബ്യൂറോ വളാഞ്ചേരി



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !