ജിദ്ദ: ജിദ്ദ കണ്ണൂർ ജില്ലാ സൗഹൃദ വേദി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരളോത്സവം സംഘടിപ്പിക്കുന്നു.നവംബർ 22ന് കിലോ പത്തിലെ ടോപ് സെന്ററിന് പിറകു വശത്തുള്ള അൽ ഖദീർ ഓഡിറ്റോറിയത്തിലാണ് പരിപാടി.ജിദ്ദയിലെ പ്രമുഖ കലാ സംവിധായകൻ അനിൽ നാരായണ സംവിധാനം ചെയ്യുകയും പ്രമുഖ നൃത്താദ്ധ്യാപിക ശ്രിമതി. സുധ രാജു നൃത്ത ചുവടുകൾ ചിട്ടപ്പെടുത്തുകയും ചെയ്ത കേരളത്തിന്റെ തനതു നൃത്യനൃത്തങ്ങൾ ഉൾകൊള്ളുന്ന നടന കേരളം എന്ന ദ്ര്യശ്യ വിസ്മയം.
ജിദ്ദയിലെ യുവ നൃത്ത സംവിധായക ശ്രീമതി. ജൂവിയ നൗഷിർ അണിയിച്ചൊരുക്കിയ സെമിക്‌ളാസിക് ഡാൻസുകൾ,ശ്രീമതി ഫസീല ആലുങ്കൽ ചിട്ടപ്പെടുത്തിയ മനസിൽ മൈലാഞ്ചി കൊറുന്ന ഒപ്പന, ദ്രുത താള ചടുലതയുമായു മലബാറിന്റെ കോൽക്കളി പ്രമുഖ നൃത്യാദ്ധ്യാപിക ശ്രീമതി പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ സൂഫി നൃത്തങ്ങൾ.
ജിദ്ദയുട വാനം പാടി ശ്രീമതി. ആശ ഷിജു, ഭാവഗായകൻ ജിദ്ദ കലാസ്വാദകർക്കു കണ്ണൂർ സൗഹൃദവേദി അവതരിപ്പിക്കുന്ന മുകേഷ് കൂത്തുപറമ്പ്, മാപ്പിളപ്പാട്ടിന്റെ സുൽത്താൻ സിറാജു കാടാച്ചിറ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാ വിസ്മയങ്ങൾ .
രുചി തന്തുക്കളെ ഉത്തേജിപ്പിക്കുന്ന നാവിൽ കപ്പലോടുന്ന കണ്ണൂർ തലശ്ശേരി വിഭവങ്ങളുടെ കലവറയുമായു അഞ്ചോളം തട്ടുകടകൾ മനം കവരുന്ന സമ്മാനപ്പെരുമഴയും അരങ്ങേറും.


