ആലപ്പുഴ: റോഡപകടത്തിൽ മരിച്ച യാചകന്റെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപ. മരിച്ച വ്യക്തിയുടെ പക്കലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ടിന്നുകളിലും കവറുകളിലുമായി അടുക്കി വെച്ച നിലയിൽ നാലര ലക്ഷത്തോളം രൂപ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് യാചകൻ മരിച്ചത്. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി ഇയാളുടെ ഭാണ്ഡവും സഞ്ചിപ്പൊതികളും പരിശോധിക്കുകയായിരുന്നു. കീറിപ്പറിഞ്ഞ തുണികൾക്കിടയിൽ പ്ലാസ്റ്റിക് ടിന്നുകൾ ടേപ്പ് ഉപയോഗിച്ച് ഭദ്രമായി ഒട്ടിച്ച നിലയിലായിരുന്നു. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് പോലീസും നാട്ടുകാരും ഒരുപോലെ അമ്പരന്നത്.
ഏകദേശം 4,50,000 (നാലര ലക്ഷം) രൂപയോളം ടിന്നുകൾക്കുള്ളിൽ ഉണ്ടായിരുന്നു. ചെറിയ നോട്ടുകളും വലിയ നോട്ടുകളും പ്രത്യേകം തരംതിരിച്ച് റബ്ബർ ബാൻഡുകൾ ഇട്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മഴ നനഞ്ഞാലും നശിക്കാത്ത വിധം വളരെ സുരക്ഷിതമായാണ് പണം പൊതിഞ്ഞിരുന്നത്.
വർഷങ്ങളായി പ്രദേശത്ത് ഭിക്ഷാടനം നടത്തിവന്നിരുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. കണ്ടെത്തിയ പണം പോലീസ് ട്രഷറിയിൽ ഏൽപ്പിച്ചു. മരിച്ച വ്യക്തിയുടെ വിലാസമോ ബന്ധുക്കളോ ഉണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Content Summary: Lakhs of rupees in the bag of a beggar who died in an accident; Rs 4.5 lakhs were kept in plastic tins
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !