കേരളത്തിന്റെ സാംസ്‌കാരിക, വിനോദസഞ്ചാര, നിക്ഷേപ അവസരങ്ങളെയും ഭക്ഷ്യവിഭവങ്ങളെയും പരിചയപ്പെടുത്തുകയെന്നലക്ഷ്യത്തോടെ കേരളത്തനിമയാര്‍ന്ന വിവിധ പരിപാടികളാണ് കേരളോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.വൈകുന്നേരം മൂന്നു മണി മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി 11.30 വരെ തുടരും. പ്രവേശനം സൗജന്യമാണ്.
വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ചുള്ള സ്റ്റാളുകള്‍, ഫോട്ടോ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവക്കു പുറമെ കേരള സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നൃത്തനൃത്യങ്ങള്‍,ഒപ്പന, മാര്‍ഗംകളി, കളരി, സ്‌കിറ്റ്, ഗാനസന്ധ്യ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.
മലയാളികളുടെ നേതൃത്വത്തിലുള്ള വിവിധ സംഘടനകളാണ് സാംസ്‌കാരിക പരിപാടികള്‍ അണിയിച്ചൊരുക്കന്നത്. ഇതോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടാകും. സ്വദേശികളെയും ഇന്ത്യന്‍ സമൂഹത്തെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കോണ്‍സുലേറ്റ് അറിയിച്ചു.
പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്്മാന്‍ ശൈഖിന്റെ മലയാളത്തിലുള്ള സന്ദേശം ശ്രദ്ധേയമായി.

