അധ്യാപികയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്


കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദേശത്തുളള പ്രതിയെ കേരളത്തില്‍ എത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു.

അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന പ്രതി പെരുമ്പിലാവ് സ്വദേശി കോട്ടോല്‍ പഴഞ്ഞി മുഹമ്മദ് ഹാഫിസിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത് ഹാഫിസാണന്നാണ് യുവതിയുടെ മൊഴി.

അശ്ലീല വെബ്‌സൈറ്റുകളിലും ഫേയ്‌സ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തതും ഹാഫിസാണന്ന് യുവതി തെളിവ് നല്‍കിയിട്ടുണ്ട്. യു.എ.ഇയിലും ഹാഫിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലും വിവരം അറിയിച്ച് പ്രതിയെ നാട്ടിലെത്തിക്കാനാണ് നീക്കം.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !