നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ മങ്കടയ്ക്കടുത്തുള്ള കർക്കിടകം GMLP സ്കൂൾ കളക്ടർ ഏറ്റെടുത്തു.
കർക്കിടകം GMLP സ്കൂളിൽ പുതിയ കെട്ടിടം നിർമ്മാണത്തിന് പല തവണ തുക അനുവദിച്ചിരുന്നു എങ്കിലും കെട്ടിട നിർമ്മാണത്തിന് പ്രാദേശികമായ തടസങ്ങൾ നേരിടുന്നു എന്ന വിവരം സ്കൂൾ പി.ടി.എ യും അദ്ധ്യാപകരും ഇന്നലെ നേരിൽ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ന് അസിസ്റ്റന്റ് കളക്ടറോടൊപ്പം സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്കൂളിന് പുതിയ കെട്ടിടം അത്യാവശ്യമായ സാഹചരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കെട്ടിട നിർമാണത്തിന് തുക അനുവദിച്ചിരുന്നതും എന്നാൽ കെട്ടിട നിർമ്മാണം ആരംഭിച്ച സമയത്ത് നേരിട്ട തർക്കങ്ങൾ ഉൾപ്പെടെയുള്ള തടസങ്ങൾ പ്രാദേശികമായ കാരണം നിർമാണ പ്രവർത്തനങ്ങൾക്ക് തടസം നേരിടുകയാണുണ്ടായത്. ഇത്തവണയും കെട്ടിട നിർമ്മാണത്തിന് MLA ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ചിരുന്നതാണ് , എന്നാൽ കെട്ടിടനിർമ്മാണം ഇതുവരെയും ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകാതെ വീണ്ടും ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് PTA ഭാരവാഹികളും ഭാരവാഹികളും എന്നെ സമീപിച്ചത്.
ഇന്ന് സ്കൂളിൽ വച്ച് അദ്ധ്യാപകരുമായം നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ട്. കെട്ടിട നിർമാണം നാളെ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ പുതിയ കെട്ടിടം നിർമാണം പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ സ്കൂളിന്റെ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയാറാക്കുന്ന തിനും ഈ സ്കൂളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിൽ സർക്കാരിന്റെ മറ്റ് പദ്ധതികളുടെ കൂടെ സഹായത്തോടെ കർക്കിടകം GMLP സ്കൂളിനെ ഒരു മാതൃകാ വിദ്യാലയമായി ഉയർത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.



