കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കരിനിയമം ചാർത്തി അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ സജീവ പ്രവർത്തകരെയാണ്. ഇവർക്കെതിരെ കടുത്ത വകുപ്പുകൾ ആണ് ചേർത്തിട്ടുള്ളത്. യുഎപിഎ ക്കെതിരേ പാർട്ടി കേന്ദ്ര നേതൃത്വങ്ങളിൽ നിന്നുൾപ്പെടെ ഉയർന്ന പ്രധിഷേധവും വാളയാർ സംഭവത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പാർട്ടിയുടെ ദൈന്യതയും മറച്ചു പിടിക്കുന്നതിനാണ് ജില്ല സെക്രട്ടറിയുടെ പ്രസ്താവന.
സിപിഎം നേതാവിന്റെ വർഗീയത നിറഞ്ഞ പരാമർശം പുറത്തു വന്നയുടനെ ബിജെപി നേതാക്കളാണ് സ്വാഗതം ചെയ്തത്. കേരളത്തിൽ ബിജെപി യുടെ ബി ടീമായി അധഃപതിച്ചിരിക്കുകയാണ് സിപിഎം. ഇല്ലാത്ത മുസ്ലിം തീവ്രവാദത്തെ പർവ്വതീകരിച്ച് ആർഎസ്എസ് വാദത്തിന് സ്വീകാര്യത നൽകുന്ന പ്രവണത അപകടകരമാണ്.
മോഹനൻ മാസ്റ്ററുടെ നിലപാടാണോ പാർട്ടിക്കുള്ളതെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, മുഹമ്മദ്‌കുട്ടി തിരുവേഗപ്പുറ, മുജീബ് അഞ്ചച്ചവിടി സംസാരിച്ചു.


