രജിസ്റ്റർ ചെയ്ത കേസുകളിൽ 55 വർഷത്തിൽ കൂടുതൽ തടവും 40 ലക്ഷം റിയാൽ പിഴയുമുള്ള കേസുമുണ്ട്.കുറ്റവാളികളിൽ ഉദ്യോഗസ്ഥർ, ജീവനക്കാർ, വ്യവസായ പ്രമുഖർ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവർ ഉൾപ്പെടുന്നുണ്ട്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് 18 പേരെയും ചോദ്യം ചെയ്ത ശേഷമാണ് നടപടി.
കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ എക്സിക്യൂട്ടിവ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനുണ്ട്. ഒരു ബിസിനസുകാരനിൽ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും വാങ്ങിയെന്നാണ് ഇയാൾക്കെതിരായ കുറ്റം. ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തി എന്നാണ് കേസ്.
അഴിമതി, വഞ്ചന എന്നിവയിൽ പങ്കാളിയാകുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്ത കേസിൽ ശിക്ഷ 16 വർഷമാണ്. സാമ്പത്തിക പിഴ വേറെയുമുണ്ട്. അദ്ദേഹത്തിെൻറ കീഴിലെ നിരവധി ജോലിക്കാരും കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുണ്ട്. അവർക്ക് തടവും പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.


