ജിദ്ദ: കൊടുങ്ങല്ലൂരിലും, പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ ജിജിദ്ദയിലെ കൂട്ടായ്‌മയായ മുസിരിസ് പ്രവാസി ഫോറം മെർസൽ വില്ലേജിനടുത്തുള്ള സഫ്‌വാ റിസോർട്ടിൽ "മുസിരിസ് സർഗോത്സവം 2019" സംഘടിപ്പിച്ചു. രാവിലെ റെജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിയിൽ കുഞ്ഞി മുഹമ്മദ് പട്ടാമ്പി, മുഹ്‌സിൻ കാളികാവ്, Dr ഫർഹീൻ അസ്‌ലം എന്നിവർ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വ്യക്തിത്വ വികസന ക്ലാസുകൾ നടത്തി.
തുർടർന്നു നാലു മണിക്ക് ആരംഭിച്ച കായിക മത്സരങ്ങളിൽ താഴെ പറയുന്നവർ സമ്മാനത്തിന് അർഹരായി. ഓട്ടമത്സരത്തിൽ നാദിർ, ആയിഷ, ഷഹ്‌സാദ്, ഇഷൽ, ഇസ്ര, നോയ, അഹ്‌ലം, നഫ്‌റിൻ, അബ്ദുള്ള, സയൻ, ഇർഫാൻ, അമൽ, ആമിന, അമൻ, അഫ്രീൻ, ആദിൽ, അജ്ന, ഷിഫാ, സോണിയ, ജസീന, സുബിൽ, ഹാരിസ്, സാബിഖ്, ജാഫർ, മുഹമ്മദ് സഗീർ എന്നിവർ അർഹരായി. വനിതകൾക്കായി നടത്തിയ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരത്തിൽ ഷൈബാനത്, സബീന, അമൽ എന്നിവരും പുരുഷന്മാർക്കായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ സയൻ, സാബിഖ്, നസീർ, സാബു, സാക്കിർ, ഷറഫു എന്നിവരുടെ ടീം ഒന്നാംസ്ഥാനവും, അഫ്രീൻ, അൻഷിദ്, ഷാരിഖ്, ജലീൽ, ആദിൽ, കാദർ എന്നിവരുടെ ടീം രണ്ടാംസ്ഥാനവും കരസ്ഥാമാക്കി.
കായിക മേളക്ക് ശേഷം നടന്ന പൊതുയോഗത്തിൽ പ്രസിഡണ്ട് താഹ മരക്കാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഗീർ, സേവ എന്ന സംഘടനയുടെ പ്രസിഡണ്ട് നാസ്സർ എടവനക്കാട്, ആലുവ കൂട്ടായ്മയുടെ പ്രസിഡണ്ട് Dr സിയാവുദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂനുസ് കാട്ടൂർ സ്വാഗതവും അസീസ് അറക്കൽ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന കലാ സന്ധ്യയിൽ നാദിർ, റയ്ഹാൻ, റയാൻ, ഇർഫാൻ, സാജിദ്, സഹൽ, ഇസ്ര, അഹ്‌ലം, ആയിഷ, ആയിഷ.കെ, നഫ്‌റീൻ, മറിയം, അമൽ, ഷാസിയ, മാജിദ, ഇന്ഷാ, മിന്ഹാ, സയൻ, ഇഷൽ എന്നിവരുടെ മാസ്മരിക നൃത്ത പ്രകടനങ്ങൾ സദസ്സിനെ ആവേശം കൊള്ളിച്ചു. Dr മിർസാന ഷാജു, ബിന്ദു, ഷഹീബ, ശിഹാബ്, അനീസ്, ഷമീർ, ഷംസുദ്ധീൻ, മുഹമ്മദ് സഗീർ, അൻഷിദ്, അമൻ എന്നിവരുടെ ഗാനമേളയും, അസീസ് അറക്കൽ നയിച്ച മുതിർന്നവരുടെ ഒപ്പനയും സദസ്സിനു മിഴിവേകി.
സഫറുള്ള, സാക്കിർ കറുകപാടത്തു, മുഹമ്മദ് നിസാർ, ഹനീഫ ചളിങ്ങാട് അബ്ദുൽ കാദർ, മുഹമ്മദ് ശിഹാബ്, രാജു ഷംസുദ്ധീൻ, ഹനീഫ സാബു, ശറഫുദ്ധീൻ, ഗോപകുമാർ, ഇജാസ് അഴിക്കോട്, തുഷാര, അജ്ന, ഷൈബനാത്, സുമിത, സബീന, ഷഹാന, Dr ഫർഹീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


