ഫാസിസത്തെ പ്രതിരോധിക്കാൻ അവബോധ മുള്ള സമൂഹത്തെ വാർത്തെടുക്കണം: മുനവ്വറലി ശിഹാബ് തങ്ങൾ



ജിദ്ദ: ഫാസിസത്തെ പ്രതിരോധിക്കാൻ വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും അവബോധമുള്ള സമൂഹത്തെ വാർത്തെടുക്കണം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദ കെ.എം.സി.സി സംഘടപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയിലായ മനുഷ്യർക്ക് വേണ്ടി പോരാടാൻ സർവതും ത്യജിക്കാൻ തയാറാകുമ്പോഴാണ് നല്ല മനുഷ്യനും നേതാവുമാവുക. ഗാന്ധിജിയും നെഹ്‌റുവുമടക്കമുള്ള നേതാക്കളും മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാക്കളായ ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബും മറ്റും കാണിച്ചു തന്നത് അതായിരുന്നു. ആ നിലപാട് ഉയർത്തിപ്പിടിച്ച് രാഷ്ട്ര നിർമാണത്തിൽ സമുദായ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായാണ് മുസ്‌ലിം ലീഗ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മുസ്ലിം ലീഗ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി, മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഫിറോസ്, പാളയാട്ട് അഹമ്മദ്, കെ.പി മുഹമ്മദ് കുട്ടി, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, ജെ.എന്‍.എച് ചെയര്‍മാന്‍ വി.പി മുഹമ്മദ് അലി, അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് , ഷിഫാ ഗ്രൂപ്പ് ചെയര്‍മാന്‍ ഫായിദ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സെക്രട്ടറി അബു അരിമ്പ്ര സ്വാഗതവും ശിഹാബ് താമരക്കുളം നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ , നിസാം മമ്പാട് , വി.പി. മുസ്തഫ, അബ്ദുല്‍ റഹ്മാന്‍ വി.പി ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്മായില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, സിസി കരീം, പി.സി.എ റഹ്മാന്‍ ഇണ്ണ്യാക്ക, അസീസ് കോട്ടോപ്പാടം, ഷൌക്കത്ത് ഞാറക്കോടന്‍, എ.കെ.ബാവ, പി.കെ അബ്ദു റഹിമാന്‍, നാസ്സര്‍ എടവനക്കാട്, സൈദ് ഉബൈദുള്ള തങ്ങള്‍, മജീദ് പുകയൂര്‍ സംബന്ധിച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !