മുപ്പതും അറുപതും വയസ്സ് പ്രായമുള്ളവരാണിവർ. പണവും 25 മൊബൈൽ ഫോണുകളും 44 സിംകാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി മക്ക പോലീസ് വക്താവ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽഗാംദി അറിയിച്ചു.
ബാങ്കുദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ വിളിച്ച് വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും ശേഷം അവരുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങളയച്ചുമായിരുന്നു ഇവർ ഇരകളെ കെണിയിലൊരുക്കിയിരുന്നത്.


