ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി കെ എം സി സി അൽ ബറാഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവാചക പ്രഭാഷണം
നിറഞ്ഞ് കവിഞ്ഞ പ്രവാചക സ്നേഹികളുടെ മനം കവർന്ന് കൊണ്ട് യുവ പ്രാസംഗികനും എഴുത്ത് കാരനുമായ റഷീദ് ചാലിൽ ആണ് പ്രഭാഷണം നടത്തിയത്.
പ്രാവചക(സ) യുടെ ചരിത്രം - പഠനവും സമീപനവും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്ന പ്രഭാഷണം.
ഐപിഎസ് പ്രസിദ്ധീകരിച്ച സാർഥ വാഹക സംഘത്തോടൊപ്പം എന്ന പുസ്തകമുൾപ്പടെ എഴുതി ശ്രദ്ധ നേടിയിട്ടുള്ള റഷീദ് ചാലിൽ യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിലായി നിരവധി ഖുർആൻ പഠന ക്ലാസുകളിലും പ്രവാചക ചരിത്ര പഠന ക്ലാസുകളിലും പ്രഭാഷണം നടത്തിയും ശ്രദ്ധേയനാണ്.
മണ്ഡലം പ്രസിഡണ്ട് സി.വി. അഷറഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബക്കർ ഹാജി മാറാക്കര, ജില്ലാ ഭാരവാഹികളായ മുജീബ് കോട്ടക്കൽ, എ.പി. ഫക്രുദ്ദീൻ തുടങ്ങി സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു,

മണ്ഡലം ഭാരവാഹികളായ അബൂബക്കർ പൊന്മള, ശമീം മാറാക്കര, അസീസ് വേളേരി കുറ്റിപ്പുറം, നിസാമുദ്ദീൻ ഇരിമ്പ്ളിയം, ഇസ്മയിൽ കോട്ടക്കൽ, സൈദ് മാറാക്കര, റഷീദ് കാട്ടിപ്പരുത്തി, റസാഖ് വളാഞ്ചേരി എന്നിവരും വിവിധ പഞ്ചായത്ത് മുൻ സിപൽ ഭാരവാഹികളും നേതൃത്വം നൽകി.
പ്രഭാഷകൻ റഷീദ് ചാലിൽ മാ റാക്കരക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പി.കെ അൻവർ നഹ സാഹിബ് കൈമാറി.
കോട്ടക്കൽ മണ്ഡലം ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി സ്വാഗതവും ട്രഷറർ ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ശരീഫ് പിവി.കരേക്കാട്
00971563423734


