കുറ്റിപ്പുറം: സംസ്ഥാനപാതയിൽ തൃക്കണാപുരത്തിനും നടക്കാവിനും ഇടയിൽ കാഞ്ഞിരക്കുറ്റിയിൽ ബസുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു. ഇതിൽ എടപ്പാൾ ദാറുൽ ഹിദായ സ്‌കൂൾ അധ്യാപിക കോക്കൂർ സ്വദേശി ശരണ്യ (27), എട്ടാംക്ലാസ് വിദ്യാർഥി കോക്കൂർ ഓണപ്പറമ്പിൽ ഷിഫ (13) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി 7.55-നാണ് അപകടം. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഗംഗ ബസും തൃശ്ശൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന അവാഫി ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ സ്വകാര്യബസുകളുടെ മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീണു. ടൂറിസ്റ്റ് ബസിനും കേടുപറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റവർ
ബസ് ഡ്രൈവർമാരായ കോഹിനൂർ സ്വദേശി മജീദ് (31), തൃശ്ശൂർ കുണ്ടുകാട് സ്വദേശി റോബി (52), യാത്രക്കാരായ വെന്നിയൂർ ഏലാന്തി നവാസ് (32), കൊളപ്പുറം കാട്ടൂർവളപ്പിൽ ബാബു (52), മകൾ ബബീന (20), മൂക്കുതല സ്വദേശി മുബഷീറ (27), കൊരട്ടിക്കര കക്കാട്ടുതൊടി പുരുഷോത്തമൻ (69), മലപ്പുറം പുള്ളിയിൽ നസീഫ് (27), കോഴിക്കോട് ചേളന്നൂർ ചെറുവത്ത് ഷാജി (46), വടകര സ്വദേശി വിമൽ (32), കുറ്റിപ്പുറം പുളിക്കപ്പറമ്പിൽ അലവി (57), വട്ടംകുളം ഐക്കരവളപ്പിൽ വിഷ്ണു (23), കരുവാരക്കുണ്ട് അംജദ് (27), യൂണിവേഴ്‌സിറ്റി പൊന്നച്ചാംവീട്ടിൽ മജീദ് (28), കൊളത്തൂർ കൊടുവള്ളി ഷൗക്കത്തലി (40), ഒതുക്കുങ്ങൽ സുമി (31), കോഴിക്കോട് പനങ്ങാട് രാമകൃഷ്ണൻ (58), മാങ്ങാട്ടൂർ കൊട്ടിലിൽ റസാഖ് (47), മക്കളായ റിസാന (19), റിസ്‌വാൻ.


