പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സർക്കാർ അനാസ്ഥ: കുഞ്ഞാലിക്കുട്ടി


പ്രളയ ദുരിതാശ്വാസ വിതരണത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ പ്രവർത്തനം പരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി.ജനങ്ങൾ ഇത്രത്തോളം ദുരിതത്തിലായ സാഹചര്യത്തിലും അടിയന്തര സഹായം പോലും നൽകുന്നതിൽ സർക്കാ‍ർ അനാസ്ഥ തുടരുകയാണ്. സുമനസ്സുകളായ നാട്ടുകാരുടെയും സംഘടനകളുടെയും സഹായം മാത്രമാണ് ദുരിതബാധിതർക്കു ലഭിക്കുന്നത്.

പ്രളയ ദുരിതബാധിതർക്ക് സർക്കാർ സഹായധനം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കവളപ്പാറയിൽ നിന്നു മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് പോത്തുകല്ലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി.അബ്ദുൽ വഹാബ് എംപി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, എംഎൽഎമാരായ പി.കെ.ബഷീർ, പി.അബ്ദുൽ ഹമീദ്, എം.ഉമ്മർ, പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം, മഞ്ഞളാംകുഴി അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ, ടി.പി.ഹാരിസ്, ഉമ്മർ അറക്കൽ, അൻവർ മുള്ളമ്പാറ, റിയാസ് പുൽപറ്റ, അഷ്റഫ് കോക്കൂർ, ടി.പി.അഷ്റഫലി, ഇസ്മായിൽ മൂത്തേടം, വി.എ.കെ.തങ്ങൾ, വേലായുധൻ മഞ്ചേരി എന്നിവർ പ്രസംഗിച്ചു. ഇന്ന് 3ന് പോത്തുകല്ലിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6ന് ചുങ്കത്തറയിൽ സമാപിക്കും.28ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !