ദുബായ് കെ.എം.സി.സി വെട്ടം പഞ്ചായത്ത്; പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു


ദുബായ് അൽ ബറഹ കെ.എം.സി.സി ഓഫീസിൽ നൗഷാദ് പറവണ്ണയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അയ്യൂബ് പടിയം  യോഗം ഉദ്ഘാടനം ചെയ്തു
സഫവാൻ പറവണ്ണ  സ്വാഗതവും സഹദ് വക്കാട്  നന്ദിയും പറഞ്ഞു. ദുബായ് കെ.എം.സി.സി തിരൂർ മണ്ഡലം ജനറൽ സെക്രെട്ടറി സുബൈർ കുറ്റൂരിന്റെ  നേതൃത്വത്തിൽ പഴയ കമ്മിറ്റി പിരിച്ചുവിടുകയും 2019 -21 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വരുകയും ചെയ്തു. സഫ്‌വാൻ പറവണ്ണ റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ദുബായ് വെട്ടം പഞ്ചായത് ഭാരവാഹികളായി  പ്രസിഡണ്ട് ഹബീബ് മൂസ മുറിവാഴിക്കൽ, ജനറൽ സെക്രട്ടറി നൗഷാദ്  കൊട്ടേക്കാട്,  ഓർഗനൈസിംഗ് സെക്രട്ടറി നൂറുൽഅമീൻ, ട്രെഷറർ  സഹദ് വക്കാട്, വൈസ് പ്രെഡിഡന്റുമാരായി , നൗഷാദ് വക്കാട് , ജൈസൽവെട്ടം, ഇയാസ് പടിയം , ഷാഫി വെട്ടം, ജാബിദ് പി വി  ജോയിന്റ് സെക്രട്ടറിമാരായി ഇസ്മായിൽ കുഞ്ഞുട്ടി പടിയം,   റഷീദ് വി പി പറവണ്ണ,  ഇസ്ഹാഖ് പറവണ്ണ, ഫാസിൽ പരിയാപുരം, നസീബ് മുറിവഴിക്കൽ  എന്നിവരെയും  അഡ്വൈസറി ബോർഡ്. ചെയർമാനായി നൗഷാദ്പ പറവണ്ണ, കൺവീനർ  അയൂബ് പടിയം, നൗഫൽ വെട്ടം, സഫവാൻ പറവണ്ണ,   നസ്‌റുൽ അമീൻ എന്നിവരെയും തിരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റിയിലേക്ക് ഒഴിവു വന്ന സ്ഥാനത്തേക്ക് സഫവാൻ പറവണ്ണയെ തിരഞ്ഞെടുത്തു. യോഗത്തിനു ആശംസകൾ അർപ്പിച്ചു കൊണ്ട് തിരൂർ മണ്ഡലം ജനറൽ സെക്രെട്ടറി  സുബൈർ കുറ്റൂർ  സംസാരിച്ചു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനം നല്ലരീതിയിൽ മുന്നോട്ടു കൊണ്ട് പോകുവാനും വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ മൂന്നോടിയായി പ്രവർത്തകരെ സജ്ജമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു

റിപ്പോർട്ട്. ശരീഫ് പിവി.കരേക്കാട്

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !