പെരിന്തൽമണ്ണ: സമൂഹത്തിൽ വ്യായാമ സംസ്കാരം വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സോൾസ് ഓഫ് പെരിന്തൽമണ്ണ ക്ലബിന്റെയും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ‘റണ്‍ പെരിന്തൽമണ്ണ റണ്‍’ ഇന്റർനാഷണൽ മരത്തണിൽ 4000 ത്തോളം പേർ പങ്കെടുത്തു.
ഓപ്പണ്‍ കാറ്റഗറിയിൽ 21 കിലോമീറ്റർ വിഭാഗത്തിൽ നബീൽ സാനിയും വനിത വിഭാഗത്തിൽ ടി.പി.ആശയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10 കിലോമീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം എം.പി.അശ്വിനും വനിതാ വിഭാഗത്തിൽ അഞ്ജു റോസും എന്നിവരും സമ്മാനം കരസ്ഥമാക്കി: 21 കിലോമീറ്റർ വെറ്ററൻസ് വിഭാഗത്തിൽ കെ.പ്രഭാകരനും, 10 കിലോമീറ്റർ വെറ്ററൻസ് വിഭാഗത്തിൽ സാബു പോളും സൂപ്പർ വെറ്ററൻസ് കാറ്റഗറിയിൽ ദാസൻ നായരും നാരായണനും വനിതാ വിഭാഗത്തിൽ രാജം ഗോപിയും സമ്മാനം കരസ്ഥമാക്കി.
10 കിലോമീറ്റർ വിഭാഗത്തിൽ നിതിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരിപാടിക്ക് ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം, മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് സലീം, എഡിഎം മെഹറലി എന്നിവർ ഫ്ളാഗ് ഓഫ് ചെയ്തു. ബിസ്മി ജനറൽ മാനേജർ ദിനേശ്, ക്രാഫ്റ്റ് ഹോസ്പിറ്റൽ ഉടമ ഡോ.ഷാജി എന്നിവരും പങ്കെടുത്തു. പ്രസിഡന്റ് മുഹമ്മദ് റഫീഖ്, സെക്രട്ടറി അൻവർ സാജത്, ട്രഷറർ ഡാനിമോൻ, കോ-ഓർഡിനേറ്റർമാരായ ഡോ.നാഥ്, ഷൈജൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.


