വളാഞ്ചേരി MES കെ.വി.എം കോളേജിൽ MES സെക്രട്ടറി ഡോ.മുജീബ് റഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.അബ്ദുൽ ഹമീദ്, കോളേജ് സെക്രട്ടറി പ്രൊഫ.കെ.പി ഹസ്സൻ,കായിക വിഭാഗം മേധാവി പ്രൊഫ. ദിനിൽ എസ് പിള്ളൈ, വൈസ് പ്രിൻസിപ്പൽ Dr.രാജേഷ്, ബാസ്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ഹേമന്ദ് ,യൂണിയൻ ചെയർമാൻ ഷഹിൻഷ എന്നിവർ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി പന്ത്രണ്ട് കോളേജ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഉദ്ഘാടന ദിവസം ഷാഫി കോളേജിനെ പരാജയപ്പെടുത്തി എം.ഇ.എസ് കെ.വി.എം കോളേജും ഇ എം ഇ എ കോളേജിനെ പരാജയപ്പെടുത്തി മഞ്ചേരി എൻ എസ് എസും ,ബ്ലോസം കോളേജിനെ പരാജയപ്പെടുത്തി സെന്റർ ഫോർ ഫിസിക്കൽ എഡുക്കേഷനും, അസബ കോളേജിനെ പരാജയപ്പെടുത്തി മാർത്തോമാ കോളേജും സെമിയിൽ പ്രവേശിച്ചു.
സെമി ഫൈനൽ - ഫൈനൽ മത്സരങ്ങൾ എം.ഇ. എസ് കെ.വി.എം കോളേജ് സ്‌റ്റേഡിയത്തിൽ നാളെ നടക്കും.


